Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protection Of Rights

ജനാധിപത്യവിജയം അവകാശസംരക്ഷണത്തിൽ

മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളും അ​​​​​​​ന​​​​​​​ന്ത​​​​​​​ര​​​​​​​ഫ​​​​​​​ല​​​​​​​ങ്ങ​​​​​​​ളും

ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ 12 സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ‘അ​​​​​​​ന​​​​​​​ധി​​​​​​​കൃ​​​​​​​ത മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം’ ത​​​​​​​ട​​​​​​​യു​​​​​​​ന്ന​​​​​​​തിനാ​​​​​​​യി നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ണ്ട്. 1967 മു​​​​​​​ത​​​​​​​ൽ പ​​​​​​​ല ​​​​​സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കി​​യ ഈ ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​ഴി​​​​​​​ഞ്ഞ വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ക​​​​​​​ടു​​​​​​​പ്പ​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ചി​​​​​​​ല സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ത്തി​​​​​​​നു മു​​​​​​​ൻ​​​​​​​കൂ​​​​​​​ർ അ​​​​​​​നു​​​​​​​മ​​​​​​​തി ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്; ‘ബ​​​​​​​ലം’ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ‘പ്ര​​​​​​​ലോ​​​​​​​ഭ​​​​​​​നം’ പോ​​​​​​​ലു​​​​​​​ള്ള പ​​​​​​​ദ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് വ്യ​​​​​​​ക്ത​​​​​​​ത​​​​​​​യി​​​​​​​ല്ലാ​​​​​​​ത്ത നി​​​​​​​ർ​​​​​​​വ​​​​​​​ച​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

സ്വ​​​​​​​ന്തം ഇ​​​​​​​ഷ്ട​​​​​​​പ്ര​​​​​​​കാ​​​​​​​രം ക്രി​​​​​​​സ്തു​​​​​​​മ​​​​​​​തം സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രെ​​​​​​​യും, പ്ര​​​​​​​ലോ​​​​​​​ഭി​​​​​​​പ്പി​​​​​​​ച്ചും ഭീ​​​​​​​ഷ​​​​​​​ണി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യും ക​​​​​​​ള്ള​​സാ​​​​​​​ക്ഷ്യം പ​​​​​​​റ​​​​​​​യി​​​​​​​​​​​​​​ച്ച് അ​​​​​​​തി​​​​​​​ന് ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ളാ​​​​​​​യ​​​​​​​വ​​​​​​​രെയും ജ​​​​​​​യി​​​​​​​ലി​​​​​​​ൽ അ​​​​​​​ട​​​​​​​യ്ക്കു​​​​​​​ന്ന പ്ര​​​​​​​വ​​​​​​​ണ​​​​​​​ത​​​​​​​യും കാ​​​​​​​ണു​​​​​​​ന്നു. ചി​​​​​​​ല നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ശി​​​​​​​ക്ഷ 10 വ​​​​​​​ർ​​​​​​​ഷം​​വ​​​​​​​രെ ത​​​​​​​ട​​​​​​​വാ​​​​​​​ണ്. ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ന്‍റെ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ൾ 25 മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ം ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. “ഓ​​​​​​​രോ വ്യ​​​​​​​ക്തി​​​​​​​ക്കും സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​മാ​​​​​​​യി ഇ​​​​​​​ഷ്‌​​ട​​​​​​​മു​​​​​​​ള്ള മ​​​​​​​തം സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​നും ആ​​​​​​​ച​​​​​​​രി​​​​​​​ക്കാ​​​​​​​നും പ്ര​​​​​​​യോ​​​​​​​ഗി​​​​​​​ക്കാ​​​​​​​നും പ്ര​​​​​​​ച​​രി​​പ്പി​​ക്കാ​​നും” അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​മു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ലും, ഇ​​​​​​​ത്, പൊ​​​​​​​തു​​​​​​​ക്ര​​​​​​​മം, നൈ​​​​​​​തി​​​​​​​ക​​​​​​​ത, ആ​​​​​​​രോ​​​​​​​ഗ്യ സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണം എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ പ​​​​​​​രി​​​​​​​ധി​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം.

‘സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​മാ​​​​​​​യി’ എ​​​​​​​ന്ന പ​​​​​​​ദം മ​​​​​​​ത​​​​​​​വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ സ്വ​​​​​​​യം​​​​​​​ബ​​​​​​​ല​​​​​​​വും സ്വ​​​​​​​ത​​​​​​​ന്ത്ര സ്വ​​​​​​​ഭാ​​​​​​​വ​​​​​​​വും ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്നു. സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത​​​​​​​ല മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ ചി​​​​​​​ല​​​​​​​പ്പോ​​​​​​​ൾ ഈ ​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തെ ഹ​​​​​​​നി​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നും അ​​​​​​​ത് വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​നെ ബാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നും, അ​​​​​​​തി​​​​​​​ലൂ​​​​​​​ടെ മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യം പ​​​​​​​രി​​​​​​​മി​​​​​​​ത​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യം ഉ​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നും പ​​​​​​​ല മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ളും വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്തു​​​​​​​ന്നു​​​​​​​ണ്ട്. വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​രം​​​​​​​ഗ​​​​​​​ത്തും സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക​​ക്ഷേ​​​​​​​മ​​രം​​​​​​​ഗ​​​​​​​ത്തും ശു​​​​​​​ശ്രൂ​​​​​​​ഷ ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​വ​​​​​​​രെപ്പോ​​​​​​​ലും സം​​​​​​​ശ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ നി​​​​​​​ഴ​​​​​​​ലി​​​​​​​ൽ നി​​​​​​​ർ​​​​​​​ത്തു​​​​​​​ക​​​​​​​യും പീ​​​​​​​ഡി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ഉ​​​​​​​പാ​​​​​​​ധി​​​​​​​യാ​​​​​​​യി ഈ ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ മാ​​​​​​​റു​​​​​​​ന്നു​​​​​​​ണ്ട്.

ഉ​​​​​​​ത്ത​​​​​​​ർ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ നി​​​​​​​യ​​​​​​​മ​​​​​​​വി​​​​​​​രു​​​​​​​ദ്ധ​​​​​​​മാ​​​​​​​യ മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നി​​​​​​​രോ​​​​​​​ധ​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ന്‍റെ (2021) അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ജ​​​​​​​യി​​​​​​​ലി​​​​​​​ൽ അ​​​​​​​ട​​​​​​​യ്ക്ക​​​​​​​പ്പെ​​​​​​​ട്ട നാ​​​​​​​ലു​​പേ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രേ​​​​​​​യു​​​​​​​ള്ള എ​​​​​​​ഫ്ഐ​​​​​​​ആ​​​​​​​ർ റ​​​​​​​ദ്ദാ​​​​​​​ക്ക​​​​​​​ണം എ​​​​​​​ന്ന ആ​​​​​​​വ​​​​​​​ശ്യ​​​​​​​ത്തി​​​​​​​ൽ തീ​​​​​​​ർ​​​​​​​പ്പ് ക​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ച അ​​​​​​​ല​​​​​​​ഹ​​​​​​​ബാ​​​​​​​ദ് ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി​​​​​​​യു​​​​​​​ടെ വി​​​​​​​ധി​​​​​​​യും (മേ​​യ് ഏ​​ഴ് 2025), വ​​​​​​​ഞ്ച​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ ത​​​​​​​ട​​​​​​​യാ​​​​​​​ൻ രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​താ​​​​​​​ണ് മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നി​​​​​​​രോ​​​​​​​ധ​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്ന സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ വാ​​​​​​​ദം അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണു ചെ​​​​​​​യ്ത​​​​​​​ത്. ഇ​​​​​​​തി​​​​​​​ന്‍റെ മ​​​​​​​റ​​​​​​​വി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ക്രൈ​​​​​​​സ്ത​​​​​​​വപീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ പു​​​​​​​റ​​​​​​​ത്തു​​​​​​​കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​രാനു​​​​​​​ള്ള ശ്ര​​​​​​​മം കോ​​​​​​​ട​​​​​​​തി​​​​​​​യു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​ത്തും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​ല്ല എ​​​​​​​ന്ന​​​​​​​ത് നി​​​​​​​ർ​​​​​​​ഭാ​​​​​​​ഗ്യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​ണ്. അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം ‘ഘ​​​​​​​ർ വാ​​​​​​​പ്പ​​​​​​​സി’ എ​​​​​​​ന്ന പേ​​​​​​​രി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ത മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന ശ്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളെ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രോ കോ​​​​​​​ട​​​​​​​തി​​​​​​​ക​​​​​​​ളോ ക​​​​​​​ണ്ട​​​​​​​താ​​​​​​​യി ന​​​​​​​ടി​​​​​​​ക്കു​​​​​​​ന്നു​​​​​​​മി​​​​​​​ല്ല.

ഒ​​​​​​​ഡീ​​​​​​​ഷ​​​​​​​യി​​​​​​​ലെ മൃ​​​​​​​ത​​​​​​​സം​​​​​​​സ്കാ​​​​​​​രാ​​വ​​​​​​​കാ​​​​​​​ശ ത​​​​​​​ർ​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ൾ

ഒ​​​​​​​ഡീ​​​​​​​ഷ​​​​​​​യി​​​​​​​ലെ ചി​​​​​​​ല ഗ്രാ​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ക്രൈ​​​​​​​സ്ത​​​​​​​വ ആ​​​​​​​ദി​​​​​​​വാ​​​​​​​സി കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് മൃ​​ത​​​​​​​സം​​​​​​​സ്കാ​​​​​​​രാ​​​​​​​വ​​​​​​​കാ​​​​​​​ശം നി​​​​​​​ഷേ​​​​​​​ധി​​​​​​​ച്ച സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്നു. ചി​​​​​​​ല സ്ഥ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഹി​​​​​​​ന്ദു ആ​​​​​​​ചാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന നി​​​​​​​ബ​​​​​​​ന്ധ​​​​​​​ന മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​ വ​​ച്ച​​​​​​​താ​​​​​​​യി ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​മു​​​​​​​ണ്ട്. ഇ​​​​​​​ത്ത​​​​​​​രം സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന ഉ​​​​​​​റ​​​​​​​പ്പു​​​​​​​ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തെ​​​​​​​യും മാ​​​​​​​ന​​​​​​​വ​​​​​​​മ​​​​​​​ര്യാ​​​​​​​ദ​​​​​​​യെ​​​​​​​യും ചോ​​​​​​​ദ്യം ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. സം​​​​​​​സ്ഥാ​​​​​​​ന അ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ളു​​​​​​​ടെ പ്ര​​​​​​​തി​​​​​​​ക​​​​​​​ര​​​​​​​ണം കേ​​​​​​​സു​​​​​​​ക​​​​​​​ൾ​​​​​​​ക്ക​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് വ്യ​​​​​​​ത്യ​​​​​​​സ്ത​​​​​​​മാ​​​​​​​ണെ​​​​​​​ന്ന​​​​​​​താ​​​​​​​ണ് ഇ​​​​​​​വി​​​​​​​ടെ​​​​​​​യും ആ​​​​​​​ശ​​​​​​​ങ്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്.

ബി​​ജെ​​പി​​യു​​​​​​​ടെ വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​​യും ദേ​​​​​​​ശീ​​​​​​​യ​​​​​​​താ ച​​​​​​​ർ​​​​​​​ച്ച​​​​​​​ക​​​​​​​ളും

2014 മു​​​​​​​ത​​​​​​​ൽ ദേ​​​​​​​ശീ​​​​​​​യ​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ ബി​​ജെ​​പി ​​​​​അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ൽ തു​​​​​​​ട​​​​​​​രു​​​​​​​ന്നു. പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യു​​​​​​​ടെ ആ​​​​​​​ശ​​​​​​​യ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​മാ​​​​​​​യി രാ​​ഷ്‌​​ട്രീ​​യ സ്വ​​​​​​​യം സേ​​​​​​​വ​​ക് സം​​​​​​​ഘം (ആ​​ർ​​എ​​സ്എ​​സ്) പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന​​​​​​​ത് സു​​​​​​​പ്ര​​​​​​​സി​​​​​​​ദ്ധ​​​​​​​മാ​​​​​​​ണ്. വി​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​ക​​​​​​​ർ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്, ഹി​​​​​​​ന്ദു​​​​​​​ത്വ ആ​​​​​​​ശ​​​​​​​യ​​​​​​​ധാ​​​​​​​ര​​​​​​​യു​​​​​​​ടെ വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​​യോ​​​​​​​ടെ ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ വൈ​​​​​​​ര​​​​​​​ഭാ​​​​​​​ഷ​​​​​​​യും അ​​​​​​​ക്ര​​​​​​​മ​​​​​​​വും വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു​​​​​​​വെ​​​​​​​ന്നാ​​​​​​​ണ്. 2026 ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ച ചി​​​​​​​ല അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌ട്ര റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ പ്ര​​​​​​​കാ​​​​​​​രം ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ വി​​​​​​​ദ്വേ​​​​​​​ഷ​​​​​​​പ്ര​​​​​​​സം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ 2025ൽ ​​​​​​​വ​​​​​​​ർ​​​​​​​ധി​​​​​​​ച്ച​​​​​​​താ​​​​​​​യി സൂ​​​​​​​ച​​​​​​​ന​​​​​​​ക​​​​​​​ളു​​​​​​​ണ്ട്. അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, ബി​​ജെ​​പി നേ​​​​​​​തൃ​​​​​​​ത്വം ആ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചു പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത് അ​​​​​​​വ​​​​​​​രു​​​​​​​ടെ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം ‘സ​​​​​​​ർ​​​​​​​വ​​​​​​​ധ​​​​​​​ർ​​​​​​​മ സ​​​​​​​മ​​​​​​​ഭാ​​​​​​​വ’ ന​​​​​​​യ​​​​​​​ത്തെ പി​​​​​​​ന്തു​​​​​​​ട​​​​​​​രു​​​​​​​ന്ന​​​​​​​താ​​​​​​​ണെ​​​​​​​ന്നും എ​​​​​​​ല്ലാ മ​​​​​​​ത​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും ഒ​​​​​​​രു​​​​​​​പോ​​​​​​​ലെ ബ​​​​​​​ഹു​​​​​​​മാ​​​​​​​നി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണെ​​​​​​​ന്നുമാ​​​​​​​ണ്.

അ​​​​​​​തീ​​​​​​​വ ദേ​​​​​​​ശീ​​​​​​​യ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ളും അ​​​​​​​ക്ര​​​​​​​മാ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും

ബ​​​​​​​ജ്‌​​രം​​ഗ് ദ​​​​​​​ൾ, വി​​​​​​​ശ്വ​​​​​​​ഹി​​​​​​​ന്ദു പ​​​​​​​രി​​​​​​​ഷ​​​​​​​ത് (വി​​എ​​ച്ച്പി) പോ​​​​​​​ലു​​​​​​​ള്ള സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ ചി​​​​​​​ല ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​ങ്കാ​​​​​​​ളി​​​​​​​ത്താ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നി​​​​​​​ട്ടു​​​​​​​ണ്ട്. പ​​​​​​​ല സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ മ​​​​​​​ത​​​​​​​രൂ​​​​​​​പം ധ​​​​​​​രി​​​​​​​ച്ചു​​​​​​​വെ​​​​​​​ന്ന റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടു​​​​​​​ക​​​​​​​ളു​​​​​​​ണ്ട്. പാ​​​​​​​ർ​​​​​​​ട്ടി ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി അ​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​നി​​​​​​​ന്ന് അ​​​​​​​ക​​​​​​​ന്നു​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നു പ​​​​​​​റ​​​​​​​യു​​​​​​​മ്പോ​​​​​​​ഴും വി​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​ക​​​​​​​ർ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ ഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​​ന്‍റി​​ന്‍റെ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വക്കു​​​​​​​റ​​​​​​​വ് ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടു​​​​​​​ന്നു.

ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​വി

മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​വും സ​​​​​​​മ​​​​​​​ത്വ​​​​​​​വും സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​മ്പോ​​​​​​​ഴേ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യം ശ​​​​​​​ക്ത​​​​​​​മാ​​​​​​​വു​​​​​​​ക​​​​​​​യു​​​​​​​ള്ളൂ. ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രുടെ മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല, എ​​​​​​​ല്ലാ ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും സു​​​​​​​ര​​​​​​​ക്ഷ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ബാ​​​​​​​ധ്യ​​​​​​​ത​​​​​​​യാ​​​​​​​ണ്. ഇ​​​​​​​ന്ത്യ​​​​​​​ൻ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ ശ​​​​​​​ക്തി അതിന്‍റെ വൈ​​​​​​​വി​​​​​​​ധ്യ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ്. മ​​​​​​​ത​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ഭി​​​​​​​ന്ന​​​​​​​ത​​​​​​​ക​​​​​​​ൾ രാ​​ഷ്‌​​ട്രീ​​യ ആ​​​​​​​യു​​​​​​​ധ​​​​​​​മാ​​​​​​​കു​​​​​​​മ്പോ​​​​​​​ൾ, സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ഏ​​​​​​​ക​​​​​​​ത​​​​​​​യും ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ ആ​​​​​​​ത്മാ​​​​​​​വും പ​​​​​​​രീ​​​​​​​ക്ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു.

ഉ​​​​​​​പ​​​​​​​സം​​​​​​​ഹാ​​​​​​​രം

മാ​​​​​​​റു​​​​​​​ന്ന രാ​​ഷ്‌​​ട്രീ​​​​​​​യ സ​​​​​​​മ​​​​​​​വാ​​​​​​​ക്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ സ്ഥി​​​​​​​ര​​​​​​​ത​​​​​​​യും ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ ആ​​​​​​​ത്മാ​​​​​​​വും ഇ​​​​​​​ന്ന് കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ സൂ​​​​​​​ക്ഷ്മ​​​​​​​മാ​​​​​​​യ പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന​​​​​​​യ്ക്കു വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​കു​​​​​​​ക​​​​​​​യാ​​​​​​​ണ്. സ​​​​​​​ഖ്യ​​​​​​​ങ്ങ​​​​​​​ളും പു​​​​​​​നഃ​​​​​​​സ​​​​​​​ഖ്യ​​​​​​​ങ്ങ​​​​​​​ളും അ​​​​​​​ധി​​​​​​​കാ​​​​​​​ര പു​​​​​​​നഃ​​​​​​​ക്ര​​​​​​​മീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും രാ​​​​​​​ഷ്‌​​ട്രീ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ സ്വാ​​​​​​​ഭാ​​​​​​​വി​​​​​​​ക ഘ​​​​​​​ട​​​​​​​ക​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രി​​​​​​​ക്കാം; എ​​​​​​​ന്നാ​​​​​​​ൽ, അ​​​​​​​വ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന മൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ളെ ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന രീ​​​​​​​തി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് വ​​​​​​​ഴി​​​​​​​മാ​​​​​​​റ​​​​​​​രു​​​​​​​ത്; പ്ര​​​​​​​ത്യേ​​​​​​​കി​​​​​​​ച്ച്, ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ സു​​​​​​​ര​​​​​​​ക്ഷ​​​​​​​യും അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളും ചോ​​​​​​​ദ്യം ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ. ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ ഉ​​​​​​​റ​​​​​​​പ്പു​​​​​​​ക​​​​​​​ൾ പ്രാ​​​​​​​യോ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു​​​​​​​ണ്ടോ എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡം.

ഇ​​​​​​​ന്ത്യ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യി മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തി​​​​​​​ന് പ്ര​​​​​​​തി​​​​​​​ബ​​​​​​​ദ്ധ​​​​​​​മാ​​​​​​​ണ്. എ​​​​​​​ന്നി​​​​​​​രു​​​​​​​ന്നാ​​​​​​​ലും ക്രൈ​​​​​​​സ്ത​​​​​​​വസ​​​​​​​മൂ​​​​​​​ഹം ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള ചി​​​​​​​ല വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ സു​​​​​​​ര​​​​​​​ക്ഷാ വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന​​​​​​​താ​​​​​​​യി പ​​​​​​​ല സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളും സൂ​​​​​​​ചി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്നു. പ്ര​​​​​​​ശ്ന​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​ത്തി​​​​​​​ന് ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ​​​​​​​ത് നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ന്‍റെ സ​​​​​​​മു​​​​​​​ചി​​​​​​​ത​​​​​​​വും നി​​​​​​​ഷ്​​​​​​​പ​​​​​​​ക്ഷ​​​​​​​വു​​​​​​​മാ​​​​​​​യ പ്ര​​​​​​​യോ​​​​​​​ഗം, വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ രാ​​​​​​​ഷ്‌​​ട്രീ​​​​​​​യ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം, സ​​​​​​​ത്യ​​​​​​​സ​​​​​​​ന്ധ​​​​​​​മാ​​​​​​​യ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക സം​​​​​​​ഭാ​​​​​​​ഷ​​​​​​​ണം, ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ മൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള പു​​​​​​​തു​​​​​​​ക്കി​​​​​​​യ പ്ര​​​​​​​തി​​​​​​​ബ​​​​​​​ദ്ധ​​​​​​​ത എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ണ്.

മ​​​​​​​തം ഏ​​​​​​​തു​​​​​​​മാ​​​​​​​ക​​​​​​​ട്ടെ, എ​​​​​​​ല്ലാ പൗ​​​​​​​ര​​​​​​​ന്മാ​​​​​​​രു​​​​​​​ടെ​​​​​​​യും അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ ഒ​​​​​​​രു​​​​​​​പോ​​​​​​​ലെ​​​​​​​യാ​​​​​​​ണ്. അ​​​​​​​താ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ശ​​​​​​​ക്തി; അ​​​​​​​താ​​​​​​​ണ് സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ട​​​​​​​ത്. ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ വി​​​​​​​ജ​​​​​​​യം അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല​​​​​​​ല്ല, ജ​ന​ത​യു​ടെ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ്.

(അവസാനിച്ചു)

Latest News

Up